‘മലയാളം’ സംഘടന ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

അയര്‍ലണ്ടിലെ പ്രശസ്ത കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ അയര്‍ലണ്ടിലെ കുട്ടികള്‍ക്കുവേണ്ടി ഷോര്‍ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു .പരിഗണനയ്ക്കായി എത്തുന്ന ചിത്രങ്ങള്‍ ‘മലയാളം’ ഏര്‍പ്പെടുത്തുന്ന ജൂറി പാനല്‍ കണ്ടുവിജയികളെ തെരെഞ്ഞെടുക്കുന്നതാണ് .നല്ല ഷോര്‍ട് ഫിലിം ,നല്ല നടി, നല്ല നടന്‍, നല്ല സംവിധായകന്‍ എന്നീ വിഭാഗങ്ങളിലായിരിക്കും വിജയികളെ കണ്ടെത്തുന്നത് .വിജയികള്‍ക്ക് ‘മലയാളം’പ്രത്യേകമായി രൂപകല്പന ചെയ്ത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും നല്‍കുന്നതാണ് .ഒക്ടോബര് 19 നു വിദ്യാരംഭത്തോടൊപ്പം നടക്കുന്ന ചടങ്ങില്‍ വച്ച് തെരെഞ്ഞെടുക്കപെടുന്ന ഷോര്‍ട് ഫിലിമുകള്‍ പ്രദര്‍ശിപ്പി ക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും .അയര്‍ലണ്ടില്‍ ആദ്യമായാണ് ഒരു സംഘടന കുട്ടികളിലെ ഇത്തരം കലാവാസനകളെ പ്രിത്സാഹിപ്പിക്കുവാനായി മുന്നിട്ടിറങ്ങുന്നത് .

മത്സര നിബദ്ധനകള്‍ താഴെ കൊടുക്കുന്നു.

1. പ്രായപരിധി 25 വയസ്സ് (2018 ജനുവരി 1 നു 25 വയസ്സ് തികയുകയോ അതില്‍ താഴെയോ പ്രായമുള്ള ഏതൊരാള്‍ക്കും ഫിലിമിന്റെ ഭാഗമാകാം )
2 .എഡിറ്റിങ് ഒഴികെ ബാക്കി എല്ലാ മേഖലകളിലും മേല്പറഞ്ഞ പ്രായപരിധി ബാധകമാണ്
3. സമയദൈര്‍ഘ്യം 10 മിനിറ്റ് ( ടൈറ്റിലുകളും ക്രെഡിറ്റും ഉള്‍പ്പെടെ )
4. കഥക്കു വേണ്ടി മറ്റു എഴുത്തുകാരുടെ കഥകളോ നോവലുകളോ അടിസ്ത്ഥാനമാക്കാവുന്നതാണ്.  പക്ഷെ സിനിമയായി മുന്‍പ് നിര്മിച്ചിട്ടുള്ളതാവാന്‍ പാടില്ല
5. കഥയ്ക്ക് അനിവാര്യമെന്ന് തോന്നുന്നെകില്‍ മാത്രം അയര്‍ലണ്ടിലെ മലയാളികളല്ലാത്തവരെ കഥാപാത്രങ്ങളായി ഉള്‍ പെടുത്താവുന്നതാണ്
6. മലയാളത്തിലോ ഇംഗ്ലീഷിലോ ആകാവുന്നതാണ് ,പക്ഷെ രണ്ടിലും ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്
7.പകര്‍പ്പാവകാശം നല്‍കേണ്ടതാണ്
8. വിജയികളെ പ്രഖ്യാപിക്കുന്ന ഒക്ടോബര് 19 നു മുന്‍പായി ഈ ഷോര്‍ട് ഫിലിം മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല
9.PAL (ഫേസ് ആള്‍ട്ടര്‍നേറ്റീവ് ലൈന്‍ )ഫോര്‍മാ റ്റിലായിരിക്കണം സിനിമ നിര്‍മ്മിക്കേണ്ടത് മിനിമം റെസല്യൂഷന്‍ 1080 pixel ആയിരിക്കണം
10.ഐറിഷ് സെന്‍സെര്‍ഷിപ് ബോര്‍ഡ് നിയമപ്രകാരം G കാറ്റഗറി ആയിരിക്കണം
11. കാരണങ്ങള്‍ പരസ്യപ്പെടുത്താതെ തന്നെ സിനിമ നിരസിക്കാനുള്ള അവകാശം സെലെക്ഷന്‍ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും
12. മൊബൈല്‍ ഫോണിന്റെ ഉള്‍പ്പെടെ ഏതു കാമറയും നിര്‍മാണത്തിന് ഉപയോഗിക്കാം
13. പങ്കെടുക്കുന്നവര്‍ ആഗസ്ത് ഒന്നിന് മുന്‍പായി 30 യൂറോ ഫീസ് അടച്ചു രജിസ്റ്റര്‍ ചെയ്തിരിക്കണം
14. ഷോര്‍ട് ഫിലിം സംഘാടകര്‍ക്കു ലഭിക്കേണ്ട അവസാന തീയതി സെപ്തംബര് 20 ആയിരിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള നമ്പറുകളില്‍ ബന്ധപെടുക

ബേസില്‍ സ്‌കറിയ 087 743 6038
വിനോദ് കോശി 087 951 9524
അജിത് കേശവന്‍ 087 6565 449
എല്‍ദോ ജോണ്‍ 089 412 6421
വിജയാനന്ദ് എസ് 087 721 1654

 

 

Related posts