മലയാളത്തിന്റെ ഓണാഘോഷം റദ്ദാക്കി : തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കി ആ തുക കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കുവാന്‍ തീരുമാനിച്ചു. ഓണാഘോഷപ്പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്ന സുഹ്രത്തുക്കളെക്കൂടാതെ ഈ മഹനീയ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരും നിങ്ങള്‍ക്കിഷ്ടമുള്ള തുക താഴെക്കാണുന്ന അക്കൗണ്ട് നമ്പറില്‍ സെപ്തംബര്‍ 1 ന് മുന്‍പായി അയയ്ക്കണമെന്ന് താത്പര്യപ്പെടുന്നു. ലോകമെമ്പാടുമുള്ള അനേകം പ്രവാസി സംഘടനകള്‍ ഓണാഘോഷപ്പരിപാടികള്‍ ഉപേക്ഷിച്ച് കൊണ്ട് ആ തുക കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മലയാളം സംഘടനയും ഒരു കൈത്താങ്ങായി ഒപ്പം ചേരുകയാണ്.

ഉറ്റവരും ഉടയവരും വീടും സ്ഥലവും സ്വത്തുക്കളും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് നല്‍കുന്ന ഏതൊരു ചെറിയ തുകയും വലിയ സഹായമായിരിക്കും. അക്കൗണ്ടിലേക്ക് പണമയക്കുവാന്‍ സാധിക്കാത്തവര്‍ അറിയിച്ചാല്‍ മലയാളത്തിന്റെ ഭാരവാഹികള്‍ വീടുകളില്‍ നേരിട്ടെത്തി പണം സ്വീകരിക്കുന്നതാണ്. പണം സ്വീകരിക്കുന്ന അവസാന തീയതിക്ക് ശേഷംഎല്ലാ കണക്ക് വിവരങ്ങളും മലയാളത്തിന്റെ വെബ്‌സൈറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

അക്കൗണ്ട് വിവരങ്ങള്‍
VIJAYANAND SIVANANDAN
IBAN – IE49ICON99027010509892
BIC – ICONIE2D
BANK – KBC

കൂടുതല്‍ വിവരങ്ങള്‍ക്ക്
എല്‍ദോ ജോണ്‍ 0894126421
വിജയ് 0877211654
ലോറന്‍സ് 0862339772
രാജന്‍ ദേവസ്യ 0870573885
വിനോദ് കോശി 0879519524
ബേബി പെരേപ്പാടന്‍ 0872930719

Related posts