മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ് ജൂണ്‍ നാലിന്

ഡബ്ലിന്‍- വിനോദവും വിജ്ഞാനവും വിസ്മയവും കോര്‍ത്തിണക്കിയ മാജിക്ക്ഷോ നടത്തുന്നതിലൂടെ ലോകപ്രശസ്തനായ മജീഷ്യന്‍ മുതുകാടും സംഘവും അയര്‍ലണ്ടില്‍ മെഗാമാജിക്ക് ഷോയുമായി എത്തുന്നു.

മലയാളം സാംസ്കാരിക സംഘടനയാണ് മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിന് ആതിഥ്യമരുളുന്നത്. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിനോദത്തിന്‍റെയും വിഞാനത്തിന്റെയും അപൂര്‍വ അവസരമാണ് മുതുകാടിന്‍റെ ഇല്ലൂഷന്‍ ഷോ.

മാജിക്കിലൂടെ മഹത്തായ ആശയങ്ങള്‍ പ്രചരിപ്പിച്ച് ലോകം മുഴുവന്‍ പ്രശസ്തനായ മുതുകാടും സംഘവും മാജിക്ക്ഷോയുമായി ഇതാദ്യമായാണ് യൂറോപ്പ് സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ 37 വര്‍ഷമായി മാജിക് ലോകത്ത് വെന്നിക്കൊടി പാറിക്കുന്ന ഗോപിനാഥ് മുതുകാടിന്‍റെ മാജിക്കിലെ സംഭാവനകളും അതിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശവും മാനിച്ച് 2011-ല്‍ ഇന്‍റര്‍നാഷണല്‍ മാജിക് സൊസൈറ്റി മെര്‍ലിന്‍ അവാര്‍ഡ് നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഓസ്‌കാര്‍ അവാര്‍ഡിനു തുല്യമായ രാജ്യാന്തര പുരസ്‌കാരമാണിത്.1995 ല്‍ ആദ്ദേഹത്തിനു കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു .

യുകെയിലും അയര്‍ലണ്ടിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‍ലണ്ടിലെ ഏകവേദി ഡബ്ലിനിലെ ഗ്ലാസ്‌നെവിനിലുള്ള ഹെലിക്സ് തിയേറ്ററാണ്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഹെലിക്സ് തിയേറ്ററില്‍ ജൂണ്‍ മാസം നാലിന് വൈകുന്നേരം അഞ്ചുമണിക്കാണ്‌ മുതുകാടും സംഘവും നയിക്കുന്ന മാന്ത്രികകാഴ്ചകള്‍ അരങ്ങേറുന്നത്.

പത്ത് അംഗങ്ങള്‍ അടങ്ങുന്നതാണ് മുതുകാട് നയിക്കുന്ന ടീം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ മാജിക് ഷോ അയര്‍ലണ്ട് മലയാളികള്‍ക്ക് ഒരു മികച്ച കലാവിരുന്നാകും. മാജിക് വിത്ത് എ മിഷന്‍ എന്ന ആപ്തവാക്യവുമായി ലോകമെങ്ങും നടത്തിയിട്ടുളള മുതുകാടിന്‍റെ മാജിക്ക് ഇല്ല്യൂഷന്‍ ഷോ കാണാന്‍ എല്ലായിടത്തും വന്‍ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. മാജിക്ക് ഷോകള്‍ വെറും വിനോദോപാധി എന്നതിനപ്പുറം ഒരു ആശയവിനിമയ മാര്‍ഗം കൂടിയാണന്ന് മനസ്സിലാക്കിയ അദ്ധേഹം മാജിക്ക് ഷോ നടത്തുന്നതിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ജീവിതവിജയത്തിന് അത്മവിശ്വാസവും പ്രചോദനവും നല്‍കാറുണ്ട്.

മെയ്‌ രണ്ടിന് ഡബ്ലിനിലെ സ്റ്റില്‍ഒാര്‍ഗനിലുള്ള TALBOT ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്ന ഓള്‍ അയര്‍ലണ്ട്‌ ക്വിസ് മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ കൌണ്ടറിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സ്റ്റാളില്‍ മാജിക്‌ ഷോയുടെ ടിക്കറ്റ്‌ വില്പന ഉണ്ടായിരിക്കുന്നതാണ്. മെഗാമാജിക്‌ ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക.

ബേബി പെരേപ്പാടന്‍ 087 2930719

വി.ഡി രാജന്‍ 087 0573885

മിട്ടു ഷിബു 087 3298542

ബിപിന്‍ ചന്ദ് 089 4492321

ജോജി ഏബ്രഹാം 087 1607720

അജിത്ത് കേശവന്‍ 087 6565449

Related posts