മലയാളനാടിനെ കൈപിടിച്ചുയർത്താൻ “മലയാള”വും

കഴിഞ്ഞു പോയ ആഗസ്ത് 15 നു ഭാരതം മുഴുവൻ സ്വാതന്ത്ര്യ ദിനത്തന്റെ ഓർമകൾ പുതുക്കിയപ്പോൾ മലയാള നാട് അതിൽ നിന്നെല്ലാം ശ്രദ്ധതിരിച്ചു ആകാംഷയുടെ മുൾമുനയിൽ തോരാത്തമഴയിൽ ആശങ്കകൾക്ക് നടുവിലായിരുന്നു . തുടർന്ന് നാം കണ്ടത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയത്തിനു നടുവിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളനാടിനെയാണ് .
ദുരന്തവാർത്തായറിഞ്ഞയുടൻ ഐർലണ്ടിലെ കലാ – സാംസ്കാരിക സംഘടനയായ” മലയാളം” ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും കേരളത്തിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുൻപിട്ടിറങ്ങുകയും ചെയ്തു. ഐർലണ്ടിലെ സുമനസ്സുകളായ വ്യക്തികളും പല സ്ഥാപനങ്ങളും സംഘടനയുടെ ദുരിതനിവാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയുണ്ടായി .

ഇങ്ങനെ ലഭിച്ച തുകയായ 3,50,000 രൂപയുടെ ഡ്രാഫ്റ്റ് മലയാളത്തിന്റെ കമ്മിറ്റി മെമ്പറായ ശ്രീ. ബേബി പെരേപ്പാടൻ വിദേശ സന്ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു കൈമാറി .കേരളത്തിന്റെ പുനർ നിർമാണത്തിന് ഒരു കൈത്താങ്ങാകുവാൻ “മലയാളം” സംഘടന മുന്നിട്ടിറങ്ങാൻ തയ്യാറായതിനും തങ്ങളാൽ കഴിയുന്ന സഹായം നൽകിയതിനും മുഖ്യമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു .

ഈ ഉദ്യമത്തിൽ സംഘടനയോട് സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും സ്ഥാപനങ്ങൾക്കും “മലയാളം” സംഘടനയുടെ നന്ദി ഈ അവസരത്തിൽ ഭാരവാഹികൾ അറിയിച്ചു .

Related posts