MUTHUKAD’S WORLD OF ILLUSION

മലയാളികളുടെ പ്രിയപ്പെട്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തന്‍റെ വിഖ്യാത മാജിക് ഷോയുമായി അയര്‍ലണ്ടിലേക്ക്. അയര്‍ലണ്ടിലെ കലാസാംസ്കാരിക സംഘടനയായ മലയാളമാണ് “ മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ്” എന്ന മെഗാമാജിക് ഷോയ്ക്ക് ആതിഥ്യമരുളുന്നത്.

മാജിക്ക്ഷോയുമായി ഇതാദ്യമായാണ് മുതുകാട് യൂറോപ്പ് സന്ദര്‍ശനം നടത്തുന്നത്. ഡബ്ലിനിലെ ഗ്ലാസ്‌നെവിനിലുള്ള ഹെലിക്സ് തിയേറ്ററാണ് മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിനു വേദിയാകുന്നത്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഹെലിക്സ് തിയേറ്ററില്‍ ജൂണ്‍ മാസം നാലിന് വൈകുന്നേരം അഞ്ചുമണിക്കാണ്‌ മുതുകാടും സംഘവും നയിക്കുന്ന മാന്ത്രികകാഴ്ചകള്‍ അരങ്ങേറുന്നത്. പത്ത് അംഗങ്ങള്‍ അടങ്ങുന്നതാണ് മുതുകാട് നയിക്കുന്ന ടീം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ മാജിക് ഷോ അയര്‍ലണ്ട് മലയാളികള്‍ക്ക് ഒരു മികച്ച കലാവിരുന്നാകും. കഴിഞ്ഞ 37 വര്‍ഷമായി മാജിക് ലോകത്ത് വെന്നിക്കൊടി പാറിക്കുന്ന ഗോപിനാഥ് മുതുകാടിന്‍റെ മാജിക്കിലെ സംഭാവനകളും അതിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശവും മാനിച്ച് 2011-ല്‍ ഇന്‍റര്‍നാഷണല്‍ മാജിക് സൊസൈറ്റി മെര്‍ലിന്‍ അവാര്‍ഡ് നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഓസ്‌കാര്‍ അവാര്‍ഡിനു തുല്യമായ രാജ്യാന്തര പുരസ്‌കാരമാണിത്. 1995 ല്‍ ആദ്ദേഹത്തിനു കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു .മാജിക്കിലൂടെ മഹത്തായ ആശയങ്ങള്‍ പ്രചരിപ്പിച്ച് ഇന്ത്യ മുഴുവന്‍ പ്രശസ്തനായ അദ്ദേഹത്തിന്‍റെ മോട്ടോ മാജിക് വിത്ത് എ മിഷന്‍ എന്നതാണ്

മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിന്‍റെ ടിക്കറ്റ്‌ വിതരണോദ്ഘാടനം ബ്ലാഞ്ചസ്ടൌണ്‍ ഫിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റിസെന്‍ററില്‍ നടന്ന വിസ്മയം-2016 എന്ന പരിപാടിയില്‍ വെച്ച് നടത്തപ്പെട്ടു. മാജിക്‌ഷോയുടെ ആദ്യ ടിക്കറ്റ്‌ റെജി കൊട്ടാരത്തിനു നല്‍കികൊണ്ട് ഗോപിനാഥ് മുതുകാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മെഗാമാജിക്‌ ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക.

ബേബി പെരേപ്പാടന്‍ : 087 2930719
വി.ഡി രാജന്‍              : 087 0573885
മിട്ടു ഷിബു                    : 087 3298542
ബിപിന്‍ ചന്ദ്               : 089 4492321
ജോജി ഏബ്രഹാം       : 087 1607720
അജിത്ത് കേശവന്‍     : 087 6565449

Related posts