അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ ‘മലയാളത്തിന്റെ’ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. (11.09.2022) ഞായറാഴ്ച ക്ക്രംലിൻ W. S. A. F കമ്യൂണിറ്റി ഹാളിൽ വച്ചാണ് അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ “മലയാളം” ഓണാഘോഷം സംഘടിപ്പിച്ചത്. “ഓണം 2022” ആഘോഷത്തിന്റെ ഭാഗമായി വിവിധതരം കലാ പരിപാടികൾ സംഘടിപ്പിച്ചതായും സംഘാടകർ അറിയിച്ചു. ഓണാഘോഷം വളരെ വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘടന ഭാരവാഹികൾ ഓണാശംസകൾകൊപ്പം നന്ദിയും അറിയിച്ചു.

Related posts