അയർലണ്ടിലെ സാംസ്കാരിക സംഘടനയായ ‘മലയാളം’ നടത്തിയ ഓൺലൈൻ സംഗീത മത്സരം രാഗ ലയ അയർലൻഡ് 2022 വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
26 ഫെബ്രുവരി ശനിയാഴ്ച ഡബ്ലിനിലെ തആല സായിന്റോളോജി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മത്സര വിജയികൾക്ക് മുഖ്യ അതിഥി ആയിരുന്ന അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര സമ്മാനങ്ങൾ നൽകി വിജയികളെ ആദരിച്ചു.
പുരസ്‌കാര ദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ ‘ മലയാളം ‘ അയർലണ്ടിൽ നടത്തി വരുന്ന പ്രവർത്തനങ്ങളെ ഇന്ത്യൻ അംബാസിഡർ മുക്ത ഖണ്ഡം പ്രശംസിച്ചു.
സമ്മാന ദാന ചടങ്ങിൽ മലയാളത്തിന്റെ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് സ്വാഗതം ആശംസിക്കുകയും, ശ്രീ ലോറൻസ് കുര്യാക്കോസ് നന്ദി പ്രകാശനവും നിർവഹിച്ചു.
പുരസ്‌കാര വിതരണത്തിന് ശേഷം വിജയികൾ സമ്മാനാർഹമായ ഗാനങ്ങൾ ആലപിച്ചു ചടങ്ങിന് മാറ്റ് കൂട്ടി.
രാഗ ലയ അയർലൻഡ് 2022 പുരസ്‌കാര ദാന ചടങ്ങിന് ശ്രീ വിജയ് ശിവാനന്ദ്, ശ്രീ ബേബി പെരേപ്പാടൻ , ശ്രീ അജിത് കേശവൻ , ശ്രീ ടോബി വർഗീസ് , ശ്രീ ബേസിൽ സ്കറിയ എന്നിവർ നേതൃത്വം നൽകി.
സീനിയർ വിഭാഗത്തിൽ നിന്നും സമ്മാനാർഹരായ വിജയികൾ
FIRST PRIZE: MS GRACE MARIA JOSE ( SPONSORED BY SHEELA PALACE )
SECOND PRIZE: MASTER ADITYA DEV ( SPONSORED BY FEEL @ HOME )
THIRD PRIZE: MS AOIFE VARGHESE ( SPONSORED BY TASC CONSULTANTS )
ജൂനിയർ വിഭാഗത്തിൽ നിന്നും സമ്മാനാർഹരായ വിജയികൾ
FIRST PRIZE: MASTER JAMES JOSE ( SPONSORED BY CAMILE )
SECOND PRIZE: MASTER GLENN GIJO ( SPONSORED BY LOUIS KENNEDY SOLICITORS )
THIRD PRIZE: MS HAZEL ANN JOHN ( SPONSORED BY WELL WISHER OF MALAYALAM )