ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗം താലയിലെ പ്ലാസ ഹോട്ടലില്‍വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് ജോബി സ്കറിയ അധൃക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിപിന്‍ ചന്ദ് മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ജോജി ഏബ്രഹാമും അവതരിപ്പിച്ചു……
പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുളള വിശദമായ ചര്‍ച്ചയില്‍ മുന്‍ വര്‍ഷത്തെ മലയാളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തിയതായി പൊതുയോഗം അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനം നേടിയെടുക്കാന്‍ സംഘടനക്ക് കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി.
മലയാളം സംഘടനയുടെ പ്രവര്‍ത്തനം പത്താമത് വര്‍ഷത്തിലേക്ക് കടക്കുകയാണ്. ദശാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ പൊതുയോഗം ചര്‍ച്ച ചെയ്തു. പുതിയ ഭരണസമിതിയംഗങ്ങളെ പൊതുയോഗം തിരഞ്ഞെടുത്തു. ……
പ്രസിഡന്റ് – ബേബി പെരേപ്പാടന്, വൈസ് പ്രസിഡന്റ് – മിട്ടു ഷിബു, സെക്രട്ടറി – രാജന് ദേവസ്യ, ജോ.സെക്രട്ടറി – മാത്യൂസ് ഈപ്പന്, ട്രഷറര്‍ – മനോജ് ഡി മാന്നാത്ത്,ആര്‍ട്സ് ക്ലബ് സെക്രട്ടറി അജിത്ത് കേശവന്, മീഡിയ – ഷാജു ജോസ്, പി.ആര്.ഒ & യൂത്ത് കോര്‍ഡിനേറ്റര്‍- രാജേഷ് ഉണ്ണിത്താന് ……
കമ്മിറ്റിയംഗങ്ങള്‍ – സുജ ഷജിത്ത്, ബിപിന്‍ ചന്ദ്, ജോജി ഏബ്രഹാം, സെബി സെബാസ്റ്റ്യന്‍, വര്‍ഗീസ് ജോയ്, സിനോ തുരുത്തേന്‍, വിനു നാരായണന്, കിരണ്‍ ബാബു, അലക്ജേക്കബ്…….