ഏപ്രിൽ 30-നു താലായിലെ മാർട്ടിൻ ഡി പോറസ് സ്കൂൾ ഹാളിൽ വൈസ് പ്രസിഡന്റ് വിജയാനന്ദ് ശിവാനന്ദന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ 2022-23 വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ബേസില്‍ കെ സ്‌കറിയ, വൈസ് പ്രസിഡന്റ് ബിജു ജോര്‍ജ്ജ്, സെക്രട്ടറി വിജയ് ശിവാനന്ദന്‍.
ട്രഷറര്‍ ലോറന്‍സ് കുര്യാക്കോസ്, ജോയിന്‍ സെക്രട്ടറി ശ്രീപൂര്‍ണ്ണ, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി കൃഷ്ണകുമാര്‍.
കമ്മിറ്റി അംഗങ്ങള്‍:
കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍, അജിത് കേശവന്‍, ജോജി എബ്രഹാം, മനോജ് മെഴുവേലി, അനീഷ് കെ ജോയ്, അനില്‍ മരാമണ്‍, പ്രദീപ് ചന്ദ്രന്‍, എല്‍ദോ ജോണ്‍, ടോബി വര്‍ഗീസ്, സാലു തോമസ് ബാബു, പ്രിന്‍സ് ജോസഫ്.
സെക്രട്ടറി അനീഷ് കെ ജോയി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോജി എബ്രഹാം കണക്കും അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ മുൻ വർഷങ്ങളിൽ മലയാളത്തിന്റെ കലാ സാഹിത്യ വേദികളും വിദ്യാരംഭ ചടങ്ങുകളും നിറഞ്ഞ സാന്നിധ്യം കൊണ്ട് അലങ്കരിച്ചിട്ടുള്ള പ്രമുഖ എഴുത്തുകാരൻ പദ്മഭൂഷൺ എം ടി വാസുദേവൻ നായർ, പ്രൊഫ. വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്യാമിൻ, ഡോ. രവീന്ദ്രനാഥൻ തമ്പി, ഡോ. ഏഴുമറ്റൂർ രാജരാജ വർമ്മ, ജയശ്രീ ശ്യാംലാൽ, ഡോ. സുരേഷ്. സി. പിള്ള, പദ്മശ്രീ സൂര്യാ കൃഷ്ണമൂർത്തി, സിനിമാ-സംഗീത മേഖലയിൽ നിന്നുള്ള പദ്മശ്രീ ജയറാം, കുഞ്ചാക്കോ ബോബൻ, സംവൃതാ സുനിൽ, സ്റ്റീഫൻ ദേവസി, ബാലഭാസ്കർ തുടങ്ങിയവർ സംഘടനയുടെ യശസ്സുയർത്തി എന്ന് അഭിപ്രായപ്പെട്ടു.
അയർലണ്ടിലെ നൂറോളം കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ “കൊട്ടാരം വിൽക്കാനുണ്ട്” എന്ന മെഗാ സ്റ്റേജ്ഷോയും, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഡോ. സാംകുട്ടി പട്ടംകരി സംവിധാനം ചെയ്ത പ്രേമ ബുസ്സാട്ടോ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും ഉണ്ടാകണമെന്ന് അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്തി.
പ്രളയദുരന്തം ഉണ്ടായപ്പോൾ അയർലണ്ടിലെ നിരവധി ആളുകളിൽ നിന്നു സംഭാവനകൾ സ്വീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര രക്ഷം രൂപ എത്തിച്ചു കൊടുത്തു. കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോഴും അംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും അയർലണ്ടിലെ ജനങ്ങളുടെ ഇടയിലും നാട്ടിലും വേണ്ടത്ര സഹായങ്ങൾ ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മലയാളം സംഘടന എത്രമാത്രം മുന്നിൽ നിൽക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇവയൊക്കെ. ഇനിയുള്ള വർഷങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് പുതിയ ഭാരവാഹികൾ ഉറപ്പു നൽകി.