”ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം” ഡബ്ലിനില്‍……
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ”ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം” മെയ് 2 ന് ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നു. അയര്‍ലന്‍ഡിലെ ഏതു പ്രദേശത്തു നിന്നുമുളള പ്രവാസി ഇന്ത്യക്കാര്‍ക്ക് മക്കളെ ഇതില്‍ പങ്കെടുപ്പിക്കാവുന്നതാണ്.
രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്…….
ജൂനിയര്‍ – 8 വയസ്സ് മുതല്‍ 12 വയസ്സ് വരെ (ജനനതീയതി 01/01/2004 മുതല്‍ 01/01/2008 വരെ) സീനിയര്‍ – 12 വയസ്സിനു മുകളില്‍ 18 വയസ്സ് വരെ (ജനനതീയതി01/01/1998 മുതല്‍ 31/12/2003 വരെ)
ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം, വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പട്ട പ്രാഥമിക മത്സരത്തില്‍നിന്ന് ഓരോ വിഭാഗത്തില്‍ നിന്നും പന്ത്രണ്ടു ടീമുകള്‍ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകളാണ് അവസാനവട്ട റൗണ്ടില്‍ മത്സരിക്കുന്നത്. ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ബസര്‍ റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിലെ ഓരോ അംഗത്തിനും മലയാളത്തിന്റെ ദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയ അരപവന്‍ വീതമുള്ള സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കുന്നതാണ്. അവസാനഘട്ടത്തില്‍ എത്തിച്ചേരുന്ന നാലു ടീമുകള്‍ക്കും ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം. പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്.
മത്സരസമയം രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 25നു മുമ്പായി താഴെപ്പറയുന്നവരുമായി ബന്ധപ്പട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.