‘മലയാളം’ സംഘടന എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓള് അയര്‍ലന്‍ഡ് ക്വിസ് മത്സരം 18 ആം തീയതി തിങ്കളാഴ്ച താലയിലെ സയന്റോളജി ആഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. പ്രൈമറി, സെക്കണ്ടറി എന്നി രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഈ വര്‍ഷം 76 കുട്ടികള്‍ (38 ടീമുകള്‍) പങ്കെടുത്തു. പ്രിലിമിനറി റൗണ്ട്, ഓഡിയോ റൗണ്ട്, വിഷ്വല്‍ റൗണ്ട്, റാപിഡ് ഫയര്‍ റൗണ്ട് തുടങ്ങി വിവിധ തലങ്ങളിലൂടെ കടന്നു പോയ കടുത്ത മത്സരത്തിനൊടുവില്‍ പ്രൈമറി വിഭാഗത്തില്‍ എറിക്ക ചെട്ടിയാരും ആദില്‍ നൈസാമും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെക്കണ്ടറി വിഭാഗത്തില്‍ ഹക്സലി ബ്രെഡന്‍, ഋഷികേശ് ബിജു എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം.
Feel at Home, Camile, Clever Money, Spice Bazaar എന്നിവരായിരുന്നു സമ്മാനങ്ങളുടെ സ്പോണ്‍സര്‍മാര്‍.
വിജയികളുടെ പേരുവിവരങ്ങള്‍
Primary section:
First prize – Erica Chettiyar and Aadil Naizam
Second Prize – Santo Sen and Johan Joseph
Third Prize – Jonathan Jacob and Karthik Sreekanth
Fourth Prize – Aaron Alex and Aaryan Mahesh
Secondary section:
First Prize – Huxley Braden and Rishikesh Biju
Second Prize – Adarsh Varghese and John Syos
Third Prize – Neha Ann Joseph and Neville George
Fourth Prize – Hexa Mary Paul and Jerome Thomas
പങ്കെടുത്ത എല്ലാ വര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിനോദ് കോശി സെക്കന്ററി വിഭാഗത്തിന്റെയും, രാജേഷ് ഉണ്ണിത്താന് പ്രൈമറി വിഭാഗത്തിന്റെയും ക്വിസ് മാസ്റ്റേഴ്സ് ആയിരുന്നു. ഷാരോണ്‍ ജോണ്‍ ആയിരുന്നു അവതാരക.