ഡബ്ലിന്‍: ഏപ്രില്‍ 13 ന് ശനിയാഴ്ച താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ മലയാളം സംഘടനയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന നാടകം ‘പ്രേമബുസ്സാട്ടോ’ യുടെ പോസ്റ്ററും, ടീസറും താല പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോ . സാംകുട്ടി പട്ടംകരി പ്രകാശനം ചെയ്തു. നാടകത്തിന്റെ ടിക്കറ്റു വില്പനയുടെ ഉത്ഘാടനം മലയാളം സംഘടനയുടെ പ്രസിഡണ്ട് എല്‍ദോ ജോണ്‍, ഷൈന്‍ പുഷ്പാഗതന് കൈമാറികൊണ്ട് നിര്‍വഹിച്ചു .
ആര്‍ട്സ് ക്ലബ് സെക്രട്ടറി ബേസില്‍ സ്കറിയ ’പ്രേമബുസ്സാട്ടോ’ എന്ന നാടകത്തിന്റെ ലഘു വിവരണം നല്കി.
മലയാളത്തിലെ വിഖ്യാതനായ എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്ന ഈ നാടകം ഒട്ടേറെ പുതുമകകളും നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാടകത്തിന് ടിക്കറ്റുകള്‍ http://www.wholelot .ie ല്‍ ലഭ്യമായിരിക്കും.
വിൻഡ്സർ ബെല്‍ഗാര്‍ഡ് നിസ്സാനും, ഡെയിലി ഡിലൈറ്റ് ഫുഡ്പ്രോഡക്ടസും, കോണ്‍ഫിഡന്റ് ട്രാവല്‍സുമാണ് ഈ നാടകത്തിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.
ചടങ്ങില്‍ ജോജി എബ്രഹാം സ്വാഗതവും ,സെക്രട്ടറി വിജയ് ശിവാനന്ദന് നന്ദിയും പറഞ്ഞു .രാജന് ദേവസ്യ, രാജേഷ് ഉണ്ണിത്താന്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.