ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രശസ്തനായ നാടകകൃത്തും, സംവിധായകനും, ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടംകരി ഡബ്ലിനില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു. കലാ – സാംസ്കാരിക സംഘടനയായ ‘മലയാളം ‘ഏപ്രില്‍ 13 നു താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ച് അവതരിപ്പിക്കുന്ന നാടകം അണിയിച്ചൊരുക്കുന്നതിനു വേണ്ടിയാണ് രണ്ടുമാസത്തെ കാലയളവിലേക്കായി അദ്ദേഹം അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ മലയാളത്തിന്റെ ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു.
തീയേറ്റര്‍ ആര്‍ട്ടില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. സാംകുട്ടി പട്ടംകരി ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പ്രശസ്തരോടൊപ്പം 350 ല്‍പരം അമച്വര്‍ പ്രൊഫെഷണല്‍ നാടകങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അരുതായ്മകളും അസമത്വങ്ങളും അനീതികളും തന്റെ നാടകത്തിലൂടെ വിമര്‍ശനവിധേയമാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം, നാടകം എന്ന കലാരൂപത്തെ സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധികൂടിയായി ആണ് കാണുന്നത് . ഇവിടെ താമസിച്ചു അയര്‍ലണ്ടിലെ മലയാളികളായ പ്രവാസികളുടെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കി അതിനു അനുയോജ്യമായ രീതിയില്‍ നാടകം രൂപ കല്പന ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ തനതായ ഒരു കലാ സൃഷ്ടിയാണ് അയര്‍ലണ്ടിലെ കലാസ്നേഹികള്‍ ഉറ്റുനോക്കുന്നത്.
ഈ നാടകത്തില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള വര്‍ക്കായി നാളെ 24 ആം തീയതി ഞായറാഴ്ച താല സ്പൈസ് ബസാര്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ നീളുന്ന ഒരു ഏക ദിന നാടക ക്യാമ്പ് നടത്തപെടുന്നുണ്ട്. അതിലേക്കു ക്ര്യത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് ‘മലയാളം’ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറുകളില്‍ ബന്ധപെടുക
ബേസില്‍ സ്കറിയ – 0877436038
രാജന് ദേവസ്യ – 0870573885
രാജേഷ് ഉണ്ണിത്താന് – 0860866988
വിനോദ് കോശി – 0879519524