അയർലണ്ടിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളം അനുമോദിക്കുന്നു.
ജൂൺ 23 ഞായറാഴ്ച 5. 30 ന് താല പ്ലാസ ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ
സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയർ ബഹുമാന്യയായ വിക്കി കാസർലി മുഖ്യാതിഥി ആയിരിക്കും. ഇന്ത്യൻ എംബസ്സി കോൺസിലർ ശ്രീ. സോംനാഥ് ചാറ്റർജി മുഖ്യ പ്രഭാഷണം നടത്തും. തദവസരത്തില്‍ അയർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ സംസാരിക്കുന്നതാണ്.
അയർലണ്ടിന്റെ ചരിത്രത്തിൽ ഭരണ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ബേബി പെരേപ്പാടൻ. ഭരണ കക്ഷിയായ ഫിന ഗെയ്ൽ പാർട്ടിയുടെ പ്രതിനിധി ആയിട്ടാണ് ബേബി മത്സരിച്ചതും തെരഞ്ഞെടുക്കപ്പെട്ടതും.
2006-ൽ രൂപം കൊണ്ട മലയാളം സംഘടനയുടെ സ്ഥാപകാംഗവും ആദ്യ പ്രസിഡന്റുമാണ് ബേബി പെരേപ്പാടൻ.
പ്രസ്തുത യോഗത്തിലേക്ക് എല്ലാ ആളുകളെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.