മലയാളം സംഘടനയുടെ നേതൃത്വത്തില്‍ പ്രളയ ബാധിതര്‍ക്കൊരു കൈത്താങ്ങ് …. അയര്‍ലണ്ടിലെ മലയാളി സുമനസുകള്‍ക്കും പങ്കുചേരാം

ഡബ്ലിന്‍: കേരളം സമീപ കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതികളിലേയ്ക് നീങ്ങുകയാണ്. മഴ കനത്തതോടെ സംസ്ഥാനത്തെമ്പാടുമുള്ള അണക്കെട്ടുകള്‍ തുറന്നതും, ഉരുള്‍ പൊട്ടലുകളും, സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയില്‍ ആയിരകണക്കിന് മലയാളികളാണ് കിടപ്പാടമോ, സഹായങ്ങളോ ഇല്ലാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ജീവിതം വഴി മുട്ടുന്ന മലയാളി സഹോദരങ്ങളെ സഹായിക്കാന്‍ പ്രവാസി സമൂഹത്തിന് ഉത്തരവാദിത്വം ഉണ്ടെന്ന വലിയ തിരിച്ചറിവില്‍.അവര്‍ക്കായി സഹായധനം സമാഹരിക്കാനുള്ള ദൗത്യത്തിന് അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ നേതൃത്വത്തില്‍ തുടക്കമായി കഴിഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മലയാളം നിര്‍വാഹക സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

അര്‍ഹരായവരുടെ കൈകളില്‍ തന്നെ സഹായധനം എത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ അതാതിടങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും സംഭാവനകള്‍ ഏല്‍പ്പിക്കുന്നത്.

ദുരിതം അനുഭവിക്കുന്നവരെ മനസറിഞ്ഞു സഹായിക്കാന്‍ ആഗ്രഹമുള്ള സുമനസുകള്‍ മലയാളത്തിന്റെ സെക്രട്ടറിയുടെ താഴെ പറയുന്ന അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയയ്ക്കണമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

സംഭാവനകള്‍ അയയ്ക്കേണ്ട അക്കൗണ്ട് നമ്പര്‍ 
Vijayanand SIVANANDAN
IBAN-IE49ICON99027010509298
BIC- ICONIE2D.
BANK-KBC

Related posts