യെസ് – നോ പക്ഷങ്ങള്‍ പരസ്പരം ഏറ്റുമുട്ടി

ഈ മാസം 25 നു അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റെഫെറെന്‍ഡത്തിനു മുന്നോടിയായി കലാ-സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഞായറാഴ്ച ലൂക്കനിലുള്ള യൂറേഷ്യ ഹാളില്‍ ഒരുക്കിയ സംവാദത്തില്‍ ഇരുപക്ഷത്തിലും നിന്നും വാശിയേറിയ വാദങ്ങളും പ്രതിവാദങ്ങളും ഉയര്‍ന്നുവന്നു. പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംവാദം ഇരു പക്ഷത്തിലുമുള്ളവര്‍ക്കു പുതിയ തിരിച്ചറിവുകള്‍ നല്‍കാന്‍ സഹായകമായി.

ഡബ്ലിന് വെസ്റ്റ് TD യും മുന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ ഫ്രാന്‍സിസ് ഫിറ്റസ് ജെ റാള്‍ഡ് , ഇന്റര്‍നാഷണല്‍ ട്രൈനെര്‍ ഹ്യൂഗ്സ് ഹവാര്‍ഡ്. മുന്‍ NHS നേഴ്‌സ് തെരേസ മൊയ്ലാന്‍, അയര്‍ലണ്ട് പീസ് കമ്മീഷണര്‍ Dr. ജസ്ബിര്‍ സിംഗ് പുരി, ഐറിഷ് ഇന്ത്യന്‍ കള്‍ചറല്‍ കോഓര്‍ഡിനേറ്റര്‍ Mr. പ്രശാന്ത് ശുക്ല ,. Dr. മേരിയന് ദ്വേര്‍(GP), ദേവ് ഗാര്‍ഡിനേര്‍ (വര്‍ക്കേഴ്‌സ് പാര്‍ട്ടി) പുനം റാണെ (ഫിനിഗെല്‍) എന്നിവര്‍ അബോര്‍ഷന്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ ഇരുപക്ഷങ്ങളിലായി നിലയുറപ്പി ച്ചവര്‍ തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വാദങ്ങളായി നിരത്തി.

‘മലയാളം’ സംഘടന സംവാദം സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ് . കാലികപ്രസക്തിയുള്ള വിഷയങ്ങളിലില്‍ ഇതിനുമുന്‍പും സംവാദങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട് . രാജേഷ് ഉണ്ണിത്താന്‍ ചര്‍ച്ചയുടെ മോഡറേറ്ററായിരുന്നു. സെബി സെബാസ്റ്റ്യന്‍ നന്ദി രേഖപ്പെടുത്തി.

Related posts