മലയാള’ത്തിനു നവ നേതൃത്വം, മനോജ് മെഴുവേലി പ്രസിഡണ്ട്, അനീഷ് കെ ജോയി സെക്രട്ടറി


ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന് പുതിയ ഭാരവാഹികള്‍. നിലവിലുള്ള പ്രസിഡണ്ട് എല്‍ദോ ജോണിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ്അടുത്ത ഒരു വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് – മനോജ് മെഴുവേലി, വൈസ് പ്രസിഡന്റ് – വിജയാനന്ദ്. എസ്സെക്രട്ടറി – അനീഷ്.കെ. ജോയി, ജോയിന്റ് സെക്രട്ടറി – അനില്‍ മാരാമണ്‍, ട്രെഷറര്‍ – ജോജി എബ്രഹാം, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി – ടോബി വര്‍ഗീസ്

കമ്മിറ്റി അംഗങ്ങള്‍: ബേബി പെരേപ്പാടന്‍, അജിത് കേശവന്‍, ലോറന്‍സ് കുര്യാക്കോസ്, ബേസിൽ സ്‌കറിയ, രാജേഷ് ഉണ്ണിത്താന്‍, എല്‍ദോ ജോണ്‍, പ്രിന്‍സ് അങ്കമാലി, പ്രദീപ് ചന്ദ്രന്‍, രാജന്‍ ദേവസ്യ

സെക്രട്ടറി വിജയാനന്ദ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ ലോറന്‍സ് കുര്യാക്കോസ് കണക്കും അവതരിപ്പിച്ചു.


Related posts