‘മലയാള’ത്തിന്‍റെ ‘പ്രേമബുസാട്ടോ’ ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തയ്യാറായി

ഡബ്ലിന്‍ : ‘മലയാളം’ അയര്‍ലണ്ടിലെ പ്രവാസികള്‍ക്കായ് കാഴ്ചവെച്ച ‘പ്രേമബുസാട്ടോ’ നാടകം വീഡിയോ പ്രദര്‍ശനത്തിന് തയ്യാറായി. 2019 ഏപ്രില്‍ മാസം 13- ആം തീയതി ശനിയാഴ്ച താല സൈന്‍റ്റോളജിയില്‍ വെച്ച് അന്‍പതോളം കലാകാരന്മാരുടെയും നടീ നടന്മാരുടെയും പരിശ്രമത്തില്‍ ‘മലയാളം’ സംഘടിപ്പിച്ച  ‘പ്രേമബുസാട്ടോ’ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് ഒരു ദൃശ്യ വിരുന്നായി മാറിയിരുന്നു.
പ്രശസ്ത സംവിധായകനും കലാ സംവിധായകനുമായ ഡോ. സാംകുട്ടി പട്ടംകരിയുടെ ശിക്ഷണത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെയും കഥകളെയും കോര്‍ത്തിണക്കിയ ‘പ്രേമബുസാട്ടോ’, പ്രവാസി മലയാളികളുടെ നാടക സങ്കല്പങ്ങളെ പുത്തന്‍ ആസ്വാദന തലങ്ങളില്‍ എത്തിച്ചു.


‘പ്രേമബുസാട്ടോ’ ഡിജിറ്റലായി ആസ്വദിക്കാന്‍ ‘മലയാളം’ ഒരിക്കല്‍ കൂടി അവസരം ഒരുക്കുകയാണ്. 2019 ഒക്ടോബര്‍ 4 വെള്ളിയാഴ്ച  വൈകുന്നേരം  5.30ന്  താല സൈന്‍റ്റോളജിയില്‍  ‘പ്രേമബുസാട്ടോ’യുടെ ഡിജിറ്റല്‍ പ്രദര്‍ശനത്തിന് വേദി ഒരുങ്ങുകയാണ്. ഈ സൌജന്യ ദൃശ്യ പ്രദര്‍ശനത്തിലേയ്ക്ക് എല്ലാ കലാസ്വാദകരേയും ‘മലയാളം’ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

മനോജ്‌ മെഴുവേലി  – 087 758 0265
അനീഷ് കെ ജോയി – 089 418 6869
ജോജി എബ്രഹാം  – 087 160 7720
വിജയാനന്ദ് – 087 721 1654

Related posts