പുതുതലമുറയുടെ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്‍കികൊണ്ട് മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍(YES) സംഘടിപ്പിക്കുന്നു. ഡബ്ലിനിലെ പ്ലാസ ഹോട്ടലില്‍ (താല) നവംബര്‍ പന്ത്രണ്ടിനാണ് സെമിനാര്‍. കഴിഞ്ഞ വര്‍ഷം നടത്തിയ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, വിദഗ്ധരുടെ ക്ലാസ്സുകള്‍ കൊണ്ടും ഒട്ടേറെ ജനശ്രദ്ധ നേടിയ മലയാളത്തിന്റെ വ്യത്യസ്തമായ പരിപാടി ആയിരുന്നു. മുന്‍വര്‍ഷത്തെ സെമിനാറില്‍ നിന്നും വ്യത്യസ്തമായി ഏറെ പുതുമകളോടെയാണ് ഇത്തവണ സെമിനാര്‍ ഒരുക്കുന്നത്.
യുവപ്രതീക്ഷകള്‍ക്ക് കരുത്ത് പകരാന്‍ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത് എംപവര്‍മെന്റ് സെമിനാറിന്റെ സവിശേഷമായ പ്രത്യേകത തിഞ്ഞെടുക്കുന്ന വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്. അയര്‍ലണ്ട് ഗവണ്മെന്റിന്റെ ഉപദേഷ്ടാവായ ശ്രീ.ഡാനിയേല്‍ രാമമൂര്‍ത്തി ‘വ്യത്യസ്ഥമായ വ്യക്തിത്വം വിജയത്തിലേക്കുള്ള ചവിട്ടുപടി’ എന്ന വിഷയം സെമിനാറില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം നയിച്ച ക്ലാസ് ഏറെ പ്രശംസ നേടിയിരുന്നു. ‘ടാസ്ക് മാനേജ്മെന്റ്’ എന്ന വിഷത്തില്‍ ക്ലാസ്സ് നയിക്കുന്നത് അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനു അഭിമാനമായി മാറിയ ശാസ്ത്രഞന്‍ ഡോ.സുരേഷ് സി പിള്ളയാണ്. സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാനോ ടെക്നോളജി വിഭാഗത്തിലെ പ്രമുഖ ശാസ്ത്രഞനായ ഇദ്ദേഹം ഒരു സുപ്രധാന കണ്ടുപിടുത്തത്തിലൂടെ അടുത്ത കാലത്ത് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇന്ന് ഇളം പ്രായത്തില്‍ തന്നെ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങുന്നുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് നിരവധി സര്‍വെകള്‍ വ്യക്തമാക്കുന്നു. ബ്ലാഞ്ജസ്റ്റോണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വിഭാഗത്തിലെ പ്രൊഫസര്‍ മാര്‍ക്ക് കമിന്‍സ് അവതരിപ്പിക്കുന്നത് ‘ഇന്റര്‍നെറ്റിന്റെ ഉപയോഗവും ദുരുപയോഗവും കുട്ടികളില്‍’ എന്ന വിഷയമാണ്.
സെമിനാര്‍ രാവിലെ പത്തുമണി മുതല്‍ രണ്ടു വരെയാണ്. പന്ത്രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു കുട്ടികള്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. യൂത്ത് എംപവര്‍മെന്റ് സെമിനാറിനു(YES) അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും ബന്ധപ്പെടുക.
രാജേഷ് ഉണ്ണിത്താന് 086 0866988
വി. ഡി രാജന് 087 0573885
ബിപിന്‍ ചന്ദ് 089 4492321