‘പ്രേമബുസാട്ടോ’ വരുന്നേ .. അയര്‍ലണ്ടിലേക്ക്, കാണാന്‍ ഒരുങ്ങിക്കോളിന്‍ …

താല: ഏപ്രില്‍ 13 ശനിയാഴ്ച അയര്‍ലണ്ടിലേക്ക് ‘പ്രേമബുസാട്ടോ’ വരുന്നു… തീയതി കുറിച്ച് വച്ചോളു… കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകള്‍ക്കായി ഒരുങ്ങി ഇരുന്നോള്ളു ……

കേരളത്തില്‍നിന്ന് എത്തിയിരിക്കുന്ന പ്രശസ്ത നാടക സംവിധായകന്‍ ഡോ. സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിര്‍വഹിച്ചു, ‘മലയാളം’ സംഘടന നിര്‍മിക്കുന്ന നാടകമാണ് ‘പ്രേമബുസാട്ടോ’.

നാടക കലയുടെ മുഴുവന്‍ സാധ്യതകളെയും അരങ്ങിലേക്കെത്തിക്കുന്ന ഈ നാടകത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ് .. ഈ നാടകം ഒരുക്കി അരങ്ങിലേക്കെത്തിക്കുക എന്ന ദൗത്യവുമായാണ് അദ്ദേഹം രണ്ടു മാസത്തെ കാലയളവിലേക്കായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ 350 ഓളം നാടകങ്ങള്‍ അരങ്ങില്‍ എത്തിച്ച ഡോ. സാംകുട്ടി പട്ടംകരിയുടെ അനുഭവത്തിന്റെയും പ്രതിഭയുടെയും കരുത്തില്‍ ‘പ്രേമബുസാട്ടോ ‘ അവിസ്മരണീയമായിരിക്കും എന്ന് നൂറു ശതമാനവും ഉറപ്പിക്കാം ..

ഏപ്രില്‍ 13 ശനിയാഴ്ച വൈകുന്നേരം കൃത്യം 5 .30 ന് താലയിലെ സൈന്റോളജി ഓഡിറ്റോറിയത്തില്‍ ഈ നാടകത്തിന്റെ കേളികൊട്ട് ഉയരുമ്പോള്‍, പുതിയകാഴ്ചകളുടെ അനുഭവതലങ്ങളിലേക്കു മലയാളികളുടെ മനസ്സുകളും ഉയരുകയാവും.. പ്രവാസികള്‍ക്ക് ഗതകാല സ്മരണകള്‍ അയവിറക്കാനും, പുതിയ തലമുറയ്ക്ക് നാടകമെന്തെന്നു നേരിട്ടു അനുഭവിച്ചറിയാനും ഒരു സുവര്‍ണാവസരം ഒരുങ്ങുകയാണ് . …


അയര്‍ലണ്ടിന്റെ നാനാ ഭാഗത്തുനിന്നും ഉള്ള ഏതാണ്ട് 20 ഓളം കലാകാരന്മാര്‍ ദിവസവും ഡോ. സാംകുട്ടി പട്ടംകരിയുടെ ശിക്ഷണത്തിലും നേതൃത്വത്തിലും നാടകത്തിന്റെ ഒരുക്കങ്ങളിലും റിഹേഴ്‌സലുകളിലും മുഴുകിയിരിക്കുകയാണ് …ഇനി കാത്തിരിപ്പിന്റെ നാളുകളാണ് …..

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

Eldho 089 4126421
Vijay 087 7211654
Basil 087 7436038


Related posts