‘മലയാളം’ സംഘടിപ്പിക്കുന്ന വിദ്യാരംഭവും, മെറിറ്റ് ഈവനിംഗും ഒക്ടോബര് 19 ന് ; പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കും

അയര്‍ലണ്ടിലെ പ്രമുഖ കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വര്‍ഷം വിജയദശമി ദിനമായ ഒക്ടോബര് 19 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് ഫിര്‍ഹൌസിലുള്ള സൈന്റോളോജി ഹാളില്‍ വച്ച് പരമ്പരാഗത രീതിയില്‍ നടത്തപ്പെടും. പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ്

മലയാളത്തിന്റെ ഓണാഘോഷം റദ്ദാക്കി : തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കി ആ തുക കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കുവാന്‍ തീരുമാനിച്ചു. ഓണാഘോഷപ്പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്ന സുഹ്രത്തുക്കളെക്കൂടാതെ

മലയാളം സംഘടനയുടെ നേതൃത്വത്തില്‍ പ്രളയ ബാധിതര്‍ക്കൊരു കൈത്താങ്ങ് …. അയര്‍ലണ്ടിലെ മലയാളി സുമനസുകള്‍ക്കും പങ്കുചേരാം

ഡബ്ലിന്‍: കേരളം സമീപ കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതികളിലേയ്ക് നീങ്ങുകയാണ്. മഴ കനത്തതോടെ സംസ്ഥാനത്തെമ്പാടുമുള്ള അണക്കെട്ടുകള്‍ തുറന്നതും, ഉരുള്‍ പൊട്ടലുകളും, സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയില്‍ ആയിരകണക്കിന് മലയാളികളാണ് കിടപ്പാടമോ, സഹായങ്ങളോ ഇല്ലാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ജീവിതം വഴി മുട്ടുന്ന

മലയാളം ഓണാഘോഷം സെപ്റ്റംബര്‍ 16 ന്

അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ ‘മലയാളത്തിന്റെ ഓണാഘോഷം വിഭവസമൃദമായ സദ്യയോടും, വിവിധ കലാപരിപാടികളോടും കൂടി സെപ്റ്റംബര്‍ 16 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ സെല്‍ബ്രിഡ്ജിലെ GAA ക്ലബില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഓണാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴക്കാണുന്നവരെ ബന്ധപ്പെടേണ്ടതാണ്.

‘മലയാളം’ സംഘടന ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

അയര്‍ലണ്ടിലെ പ്രശസ്ത കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ അയര്‍ലണ്ടിലെ കുട്ടികള്‍ക്കുവേണ്ടി ഷോര്‍ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു .പരിഗണനയ്ക്കായി എത്തുന്ന ചിത്രങ്ങള്‍ ‘മലയാളം’ ഏര്‍പ്പെടുത്തുന്ന ജൂറി പാനല്‍ കണ്ടുവിജയികളെ തെരെഞ്ഞെടുക്കുന്നതാണ് .നല്ല ഷോര്‍ട് ഫിലിം ,നല്ല നടി, നല്ല നടന്‍, നല്ല സംവിധായകന്‍

മലയാളം മുന്‍ പ്രസിഡണ്ട് പ്രദീപ് ചന്ദ്രന്റെ പിതാവ് നിര്യാതനായി

അയര്‍ലണ്ടിലെ മലയാളം’ സംഘടനയുടെ മുന്‍ പ്രസിഡണ്ടും, ട്രാവല്‍ ഏജന്റുമായ പ്രദീപ് ചന്ദ്രന്റെ (ഓസ്‌കാര്‍ പ്രദീപ്) പിതാവ് കോട്ടയം സൗത്ത് പാമ്പാടിയിലെ കെ പി ബാലചന്ദ്രന്‍ പിള്ള നിര്യാതനായി. മലയാളം സംഘടനയുടെ ആദരാജ്ഞലികൾ

യെസ് – നോ പക്ഷങ്ങള്‍ പരസ്പരം ഏറ്റുമുട്ടി

ഈ മാസം 25 നു അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റെഫെറെന്‍ഡത്തിനു മുന്നോടിയായി കലാ-സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഞായറാഴ്ച ലൂക്കനിലുള്ള യൂറേഷ്യ ഹാളില്‍ ഒരുക്കിയ സംവാദത്തില്‍ ഇരുപക്ഷത്തിലും നിന്നും വാശിയേറിയ വാദങ്ങളും പ്രതിവാദങ്ങളും ഉയര്‍ന്നുവന്നു. പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംവാദം

യൂത്ത് എംപവര്‍മെന്റ് സെമിനാറുമായി മലയാളം

പുതുതലമുറയുടെ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്‍കികൊണ്ട് മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍(YES) സംഘടിപ്പിക്കുന്നു. ഡബ്ലിനിലെ പ്ലാസ ഹോട്ടലില്‍ (താല) നവംബര്‍ പന്ത്രണ്ടിനാണ് സെമിനാര്‍. കഴിഞ്ഞ വര്ഷം നടത്തിയ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, വിദഗ്ധരുടെ ക്ലാസ്സുകള്‍ കൊണ്ടും ഒട്ടേറെ

ആദ്യാക്ഷരത്തിന്റെ പുണ്യം പകരാന്‍ ബെന്യാമിന്‍

ഡബ്ലിന്‍: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ വിജയദശമിനാളായ ഒക്ടോബര്‍ പതിനൊന്ന് ചൊവ്വാഴ്ച വിദ്യാരംഭം സംഘടിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാമതു

ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലുകൾ സമ്മാനിച്ചു

അറിവിന്‍റെ അങ്കത്തട്ടില്‍ പോള്‍ വര്‍ഗീസ്-സ്റ്റീവ്‌ വര്‍ഗീസ് ടീമും, ഹക്സ്‌ലി- ഷെയിന്‍ ടീമും വിജയികളായി. ഡബ്ലിന്‍ – മലയാളത്തിന്‍റെ നേതൃത്വത്തില്‍ സ്റ്റില്‍ ഓര്‍ഗന്‍ ടാള്‍ബോട്ട് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരത്തില്‍ ലൂക്കനില്‍ നിന്നുമുള്ള പോള്‍ വര്‍ഗീസ്, സ്റ്റീവ്‌