ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലുകൾ സമ്മാനിച്ചു

അറിവിന്‍റെ അങ്കത്തട്ടില്‍ പോള്‍ വര്‍ഗീസ്-സ്റ്റീവ്‌ വര്‍ഗീസ് ടീമും,
ഹക്സ്‌ലി- ഷെയിന്‍ ടീമും വിജയികളായി.

ഡബ്ലിന്‍ – മലയാളത്തിന്‍റെ നേതൃത്വത്തില്‍ സ്റ്റില്‍ ഓര്‍ഗന്‍ ടാള്‍ബോട്ട് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരത്തില്‍ ലൂക്കനില്‍ നിന്നുമുള്ള പോള്‍ വര്‍ഗീസ്, സ്റ്റീവ്‌ വര്‍ഗീസ് ടീമിനാണ് സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.

ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് താലയില്‍ നിന്നുമുള്ള ഹക്സ്‌ലി ബ്രാഡന്‍ സാമുവേല്‍, ഷെയിന്‍ സാം ഈശോ ടീമാണ്.

മലയാളത്തിന്‍റെദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയ അരപവന്‍ വീതമുള്ള സ്വര്‍ണമെഡലും ട്രോഫിയും ഒന്നാം സ്ഥാനം നേടിയ ടീമംഗങ്ങള്‍ക്കു   സമ്മാനമായി ലഭിച്ചു.

തുടര്‍ന്നുള്ള മൂന്നു സ്ഥാനക്കാര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അയര്‍ലണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുത്ത മത്സരാര്‍ഥികളുടെ മികച്ച പ്രകടനം വളരെ ശ്രദ്ധേയമായി. കെറി, മുള്ളിന്‍ഗര്‍, കില്‍കൈനി, എന്നിവിടങ്ങളില്‍ നിന്ന് പോലും മത്സരാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം ആവേശത്തോടെ എത്തിച്ചേര്‍ന്നത് ക്വിസ് മത്സരത്തിന് അഭിമാനമായി. ഓഡിയോറൗണ്ട്, വീഡിയോ റൗണ്ട്, ബസര്‍ റൗണ്ട്, റാപ്പിഡ്‌ ഫയര്‍ റൗണ്ട് തുടങ്ങിയ വിഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഫൈനല്‍ മത്സരം ആവേശകരമായിരുന്നു.

ഉദയ്‌ നൂറനാട് ക്വിസ് മല്‍സരത്തിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു . സീനിയര്‍ ടീമിന്‍റെ ക്വിസ് മാസ്റ്ററായി അലക്സ് ജേക്കബും ജൂനിയര്‍ ടീമിന്‍റെ ക്വിസ് മാസ്റ്ററായി ബിനോയ്‌ മാത്യുവും പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ നിയന്ത്രിച്ചു. പ്രെത്യേകം ക്രെമീകരിച്ച വേദിയിൽ ജൂനിയർ വിഭാഗവും സീനിയർ വിഭാഗവും ഫൈനൽ മത്സരങ്ങൾ ക്വിസ് മാസ്റ്ററായ അലക്സ് ജേക്കബ്‌ആണ് നിയന്ത്രിച്ചത്‌

ആഗ്ന്നല്‍ മെറി ജേക്കബ്, നീതു ആന്‍ തോമസ്‌ എന്നിവര്‍ ക്വിസ് മല്‍സരങ്ങളുടെ അവതാരകരായിരുന്നു.

മല്‍സരവിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും  നല്‍കിയത്‌ രക്ഷിതാക്കളില്‍ നിന്നും തിരഞ്ഞെടുത്ത ബാസ്‌വെല്‍, കെ.കെ വര്‍ഗീസ് എന്നിവരാണ്‌.മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  സെക്രട്ടറി രാജന്‍ ദേവസ്യ സ്വാഗതവും പി.ആര്‍. ഒ രാജേഷ്‌ ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു.

ക്വിസ് മല്‍സര വിജയികള്‍

സീനിയര്‍ വിഭാഗം

ഒന്നാം സ്ഥാനം- പോള്‍ വര്‍ഗീസ്, സ്റ്റീവ്‌ വര്‍ഗീസ് ( ടീം ഓസ്കാര്‍)
രണ്ടാം സ്ഥാനം-അലന്‍ സെബാസ്റ്റ്യന്‍,ലെസ്ലിന്‍ വിനോദ് (ടീം റിക്രൂട്ട്നെറ്റ്)
മൂന്നാം സ്ഥാനം- കിരണ്‍ വില്‍സണ്‍, നെബിന്‍ ഡേവിഡ്‌ (ടീം ക്ലെവര്‍മണി)
നാലാം സ്ഥാനം- ബ്രോണ പെരേപ്പാടന്‍, സാന്ദ്ര ജോജി ( ടീം സ്പൈസ് ബസാര്‍)

ജൂനിയര്‍ വിഭാഗം

ഒന്നാം സ്ഥാനം- ഹക്സ്‌ലി ബ്രാഡന്‍ സാമുവേല്‍, ഷെയിന്‍ സാം ഈശോ ( ടീം ഓസ്കാര്‍)
രണ്ടാം സ്ഥാനം-അലീന വര്‍ഗീസ്, അലക്സ്‌ ജോജി ( ടീം സ്പൈസ് ബസാര്‍)
മൂന്നാം സ്ഥാനം-ആരോണ്‍ കുര്യാക്കോസ്‌,ആന്‍ കുര്യാക്കോസ്‌ (ടീം ക്ലെവര്‍മണി)
നാലാം സ്ഥാനം-സാന്‍ജോ വര്‍ഗീസ്, ജോയല്‍ മാത്യു (ടീം റിക്രൂട്ട്നെറ്റ്)

Related posts