നൃത്ത്യ – ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2020

പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് “നൃത്ത്യ” എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു.

മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഓഡിറ്റോറിയത്തിലാണ് ഈ നൃത്തോത്സവത്തിന് വേദി ഒരുങ്ങുന്നത്. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങളായ ഭരതനാട്യം,  മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക്
തുടങ്ങിയവയിൽ നൂറോളം  കലാകാരന്മാരും,  കലാകാരികളുമാണ് നൂപുരധ്വനി ഉണർത്തുന്നത്. ഈ നൃത്തോത്സവത്തിന്റെ വിജയത്തിനായി എല്ലാ ആസ്വാദകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അനീഷ് കെ ജോയി – 089 418 6869
മനോജ്‌ മെഴുവേലി – 087 758 0265
വിജയ് എസ് – 087 721 1654
ജോജി എബ്രഹാം – 087 160 7720
അജിത് കേശവൻ – 087 656 5449

Related posts